Categories
Uncategorized

ഐഡിയൽ റിലീഫ് വിങ് ദ്വിദിന സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു.

വ്യത്യസ്ത പരിശീലനങ്ങളും പഠന ക്ലാസ്സുകളുമായി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഐ.ആർ.ഡബ്ല്യു രക്ഷാധികാരി വീ.ടി. അബ്ദുള്ള കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഐ.ആർ.ഡബ്ല്യു ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു. ഉപഭോഗ സൂക്ഷ്മതയിൽ ഉയർന്ന നിലവാരം പുലർത്തുന്നവർ ആകണം വളണ്ടിയർമാരെന്ന് വി.ടി അഭിപ്രായപെട്ടു . നേടിയെടുത്ത പരിശീലനത്തിന്റെ നേട്ടം നാടിന് സമർപ്പിക്കാൻ കഴിയണം . സന്നദ്ധ പ്രവർത്തകൻ സ്വേഛയുടെ അടിമയായി മാറാതിരിക്കാൻ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. ഇഛകൾ പിടികൂടാതിരുന്നാൽ വിജയം വരിക്കുക എളുപ്പമായിരിക്കുമെന്നും അദ്ദേഹം ഉണർത്തി.രാവിലെ അബ്ദുറഹ്മാൻ വളാഞ്ചേരി “സുഭാഷിതം” ക്ലാസ്സെടുത്തു.
ദുരന്തങ്ങൾ വന്ന വഴി എന്ന വിഷയത്തിൽ ഡോക്ടർ. ടി.വി സജീവ് (ചീഫ് സയന്റിസ്റ്റ്, രജിസ്റ്റാർ , ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ) പഠനക്ലാസ്സെഠുത്തു. ജനറൽ സിക്രട്ടറി എം.ഇ നൗഫൽ, ക്യാമ്പ് കൺവീനർ ടി.കെ ഷിഹാബുദ്ദീൻ , വി.ഐ ഷമീർ ,
ഷബീർ അഹമ്മദ്, ഹംസക്കുഞ്ഞ്, പി.കെ ആസിഫലി എന്നിവർ സംസാരിച്ചു . അംഗങ്ങൾ അനുഭവ വിവരണം , ക്യാമ്പ് അവലോകനം എന്നിവ പങ്കു വെച്ചു. വ്യത്യസ്ത സാഹസിക വിനോദങ്ങളും മത്സരങ്ങളും ഒരുക്കിയിരുന്നു. “കെട്ടിട തീപിടുത്തവും സാഹസികമായ രക്ഷാപ്രവർത്തനവും ” മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.

Categories
Uncategorized

‘ നീലമാലാഖമാർ ‘ ഡോക്യുമെൻററി പ്രകാശനം ചെയ്തു

പെരുമ്പിലാവിൽ നടന്ന ഐഡിയൽ റിലീഫ് വിംങിൻ്റെ സംസ്ഥാന വളണ്ടിയർ ക്യാമ്പിൽ, കഴിഞ്ഞ കാല പ്രവർത്തനങ്ങളെ അനാവരണം ചെയ്യുന്ന നീലമാലാഖമാർ ഡോക്യുമെൻററിയുടെ പ്രകാശനം മുഖ്യരക്ഷാധികാരി പി.മുജീബ് റഹ്മാൻ നിർവഹിച്ചു. മനുഷ്യരിൽ ദൈവം നൽകിയ അന്തർലീനമായ നന്മകളാണ് സഹജീവ സ്നേഹമുണ്ടാക്കുന്നതെന്ന് മുഖ്യരക്ഷാധികാരി പി.മുജീബ് റഹ് മാൻ പറഞ്ഞു. യൂണിഫോം അണിഞ്ഞ സേവന പ്രവർത്തകർ ധാരാളമുള്ള നാടാണിത്. ഇതിനിടയിൽ ഈ നീല യൂണിഫോമില് അല്ല കാര്യം, മറിച്ച് നിസ്വാർത്ഥമായ സേവന പ്രവർത്തനമെന്നതാണ്. ജാതി, മത,വർഗ്ഗ, വർണ്ണ വ്യത്യാസം കാണാതെ ദൈവപ്രീതി മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു എന്നതാണ് ഐ.ആർ. ഡബ്ല്യുവിനെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ദുരന്ത ദുരിതഭൂമികളിലൂടെ കടന്നു പോയവരാണ് നാം കേരളീയർ . ഇവിടെയെല്ലാം ഈ നീലക്കുപ്പായക്കാരെ കാണാൻ കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട കാര്യമാണെന്നും രക്ഷാധികാരി പറഞ്ഞു.

Categories
Uncategorized

ദുരന്ത മേഖലയിലെ ജനസേവനത്തിന് മാനോ ധൈര്യം കൈവരിക്കണം. – വി. കെ ശ്രീകണ്ഠൻ എം.പി.

ദുരന്ത മേഖലയിലെ സേവനത്തിന് മാനോ ധൈര്യം കൈവരിക്കൽ അത്യാവശ്യമാണെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. പെരുമ്പിലാവിൽ ഐഡിയൽ റിലീഫ് വിംങ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകൾക്ക് തുല്യ പ്രാധാന്യം നൽകുന്ന ഒരു സന്നദ്ധ സംഘടനയാണ് ഐ.ആർ.ഡബ്ലിയു എന്നതിൽ അഭിമാനം തോന്നുന്നു. മനുഷ്യന് വിവേകം ഉള്ളതു കൊണ്ടാണ് മനുഷ്യൻ ഉയർന്നവനാകുന്നത്. ആ വിവേകം നഷ്ടപ്പെടുന്നതാേടെ മനുഷ്യൻ മനുഷ്യനല്ലാതായി മാറുന്ന ഒരു കാലമാണിത്. വെറുപ്പും, വിദ്വേഷവും പ്രചരിപ്പിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്ന , പെട്രോളൊഴിച്ച് കത്തിച്ചിട്ട് അതുകണ്ട് ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇത്തരം മനുഷ്യർ ഉള്ള അതേ നാട്ടിലാണ് ഇത്തരം സേവനങ്ങൾ എന്നതും കാണാതിരുന്നുകൂട എന്ന് എം.പി അഭിപ്രായപെട്ടു. ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എം.ഇ നൗഫൽ, ടി.കെ ശിഹാബുദീൻ എന്നിവർ സംസാരിച്ചു. സംഘടനാ സെഷനിൽ വിവിധ വകുപ്പ് കൺവീനർമാരായ പി.കെ ആസിഫലി, വി.ഐ ശമീർ, ഷബീർ അഹമദ്, അബ്ദുൽ കരീം, പി. ഫൈസൽ, പി.പി മുഹമ്മദ്, ഇ.ഐ യൂസഫ് ദ്വിവർഷ പരിപാടി അവതരിപ്പിച്ചു.