ഐഡിയൽ റിലീഫ് വിങ് ദ്വിദിന സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു.

വ്യത്യസ്ത പരിശീലനങ്ങളും പഠന ക്ലാസ്സുകളുമായി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഐ.ആർ.ഡബ്ല്യു രക്ഷാധികാരി വീ.ടി. അബ്ദുള്ള കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഐ.ആർ.ഡബ്ല്യു ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു. ഉപഭോഗ സൂക്ഷ്മതയിൽ ഉയർന്ന നിലവാരം പുലർത്തുന്നവർ ആകണം വളണ്ടിയർമാരെന്ന് വി.ടി അഭിപ്രായപെട്ടു . നേടിയെടുത്ത പരിശീലനത്തിന്റെ നേട്ടം നാടിന് സമർപ്പിക്കാൻ കഴിയണം . സന്നദ്ധ പ്രവർത്തകൻ സ്വേഛയുടെ അടിമയായി മാറാതിരിക്കാൻ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. ഇഛകൾ പിടികൂടാതിരുന്നാൽ വിജയം വരിക്കുക […]

‘ നീലമാലാഖമാർ ‘ ഡോക്യുമെൻററി പ്രകാശനം ചെയ്തു

പെരുമ്പിലാവിൽ നടന്ന ഐഡിയൽ റിലീഫ് വിംങിൻ്റെ സംസ്ഥാന വളണ്ടിയർ ക്യാമ്പിൽ, കഴിഞ്ഞ കാല പ്രവർത്തനങ്ങളെ അനാവരണം ചെയ്യുന്ന നീലമാലാഖമാർ ഡോക്യുമെൻററിയുടെ പ്രകാശനം മുഖ്യരക്ഷാധികാരി പി.മുജീബ് റഹ്മാൻ നിർവഹിച്ചു. മനുഷ്യരിൽ ദൈവം നൽകിയ അന്തർലീനമായ നന്മകളാണ് സഹജീവ സ്നേഹമുണ്ടാക്കുന്നതെന്ന് മുഖ്യരക്ഷാധികാരി പി.മുജീബ് റഹ് മാൻ പറഞ്ഞു. യൂണിഫോം അണിഞ്ഞ സേവന പ്രവർത്തകർ ധാരാളമുള്ള നാടാണിത്. ഇതിനിടയിൽ ഈ നീല യൂണിഫോമില് അല്ല കാര്യം, മറിച്ച് നിസ്വാർത്ഥമായ സേവന പ്രവർത്തനമെന്നതാണ്. ജാതി, മത,വർഗ്ഗ, വർണ്ണ വ്യത്യാസം കാണാതെ ദൈവപ്രീതി മാത്രം […]

ദുരന്ത മേഖലയിലെ ജനസേവനത്തിന് മാനോ ധൈര്യം കൈവരിക്കണം. – വി. കെ ശ്രീകണ്ഠൻ എം.പി.

ദുരന്ത മേഖലയിലെ സേവനത്തിന് മാനോ ധൈര്യം കൈവരിക്കൽ അത്യാവശ്യമാണെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. പെരുമ്പിലാവിൽ ഐഡിയൽ റിലീഫ് വിംങ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകൾക്ക് തുല്യ പ്രാധാന്യം നൽകുന്ന ഒരു സന്നദ്ധ സംഘടനയാണ് ഐ.ആർ.ഡബ്ലിയു എന്നതിൽ അഭിമാനം തോന്നുന്നു. മനുഷ്യന് വിവേകം ഉള്ളതു കൊണ്ടാണ് മനുഷ്യൻ ഉയർന്നവനാകുന്നത്. ആ വിവേകം നഷ്ടപ്പെടുന്നതാേടെ മനുഷ്യൻ മനുഷ്യനല്ലാതായി മാറുന്ന ഒരു കാലമാണിത്. വെറുപ്പും, വിദ്വേഷവും പ്രചരിപ്പിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്ന , പെട്രോളൊഴിച്ച് കത്തിച്ചിട്ട് […]

ദുരന്തനിവാരണ മേഖലയിൽ ദ്വിദിന പ്രാഥമിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട്: ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന ഐഡിയൽ റിലീഫ് വിങ് തെരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കൾക്ക് ദുരന്തനിവാരണ മേഖലയിൽ പ്രാഥമിക പരിശീലനം നൽകി. ഐ.ആർ.ഡബ്ല്യു മുഖ്യരക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബഷീർ ശർഖി അധ്യക്ഷത വഹിച്ചു. ഫസ്റ്റ് എയ്ഡ്, മൃതദേഹ സംസ്‌കരണം, ടെന്റ് നിർമാണം, സ്‌ട്രെച്ചർ നിർമാണം, ഫ്‌ളോട്ടിങ് എയ്ഡ്‌സ്, ഷിഫ്റ്റിങ് മേതേഡ്‌സ്, എർത്ത് വർക്ക്, കെട്ടുകൾ എന്നീ ട്രേഡുകളിലാണ് പരിശീലനം നൽകിയത്. ബുശൈറുദ്ദീൻ ശർഖി, കെ. അഷ്‌റഫ്, കെ.കെ. ഇബ്‌റാഹീം, വി.ഐ. ഷമീർ, […]

ഐ.ആർ.ഡബ്ല്യു ജലസുരക്ഷാ പരിശീലനം നടത്തി

മലമ്പുഴ: വർധിച്ചുവരുന്ന മുങ്ങിമരണങ്ങളുടെയും മറ്റും പശ്ചാതലത്തിൽ ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) ആഴജല രക്ഷാപ്രവർത്തന പരിശീലനം (under water rescue training) നടത്തി. മലമ്പുഴയിൽ വെച്ച് ആയിരുന്നു തെരഞ്ഞെടുത്ത പ്രവർത്തകർക്കുള്ള പരിശീലനം നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 56 ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ പരിശീലനത്തിൽ പങ്കെടുത്തു. വെള്ളത്തിൽ നിലയില്ലാ കയങ്ങളിൽ പെട്ടുപോകുന്നവരെ സുരക്ഷിതമായി രക്ഷപ്പെടുത്തൽ, അവർക്ക് അവശ്യമായി നൽകേണ്ട പ്രാഥമിക ചികിത്സ, വെള്ളത്തിൽ മുങ്ങിയുള്ള തെരച്ചിൽ, മൃതദേഹം കരയിലെത്തിക്കുന്ന […]

മികച്ച സേവനത്തിനുള്ള പുരസ്‌കാരം

ഈരാറ്റുപേട്ട: കേരള സംസ്‌കൃതി, ഈരാറ്റുപേട്ട ഏർപെടുത്തിയ സാമൂഹ്യ സന്നദ്ധ മേഖലകളിലെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൽ നിന്ന് ഐ.ആർ.ഡബ്ല്യു കോട്ടയം ലീഡർ പി.എ. മുഹമ്മദ് യൂസുഫ് ഏറ്റുവാങ്ങുന്നു.

വിദ്യാർത്ഥിയെ അനുമോദിച്ചു

കാസർഗോഡ്: വെള്ളത്തിൽ മുങ്ങിയ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയ കാസർഗോഡ് പള്ളങ്കോട് സർസയ്യിദ് എ.എൽ.പി. സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ഹിബത്തുള്ളയെ ട്രോഫിയും ഫ്‌ളോട്ടിലയും നൽകി ഐആർഡബ്ല്യു അനുമോദിച്ചു. സ്റ്റേറ്റ് ലീഡർ ബഷീർ ശർക്കിയുടെ നേതൃത്വത്തിൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജലസുരക്ഷാ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

വാട്ടർ റെസ്ക്യു പരിശീലനം

എടയൂർ: തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്കുള്ള വാട്ടർ റെസ്ക്യു പരിശീലനം എടയൂർ മണ്ണത്ത്പറമ്പ് ഒടുങ്ങാട്ടുകുളത്തിൽ വെച്ച് നടന്നു.  ഐ.ആർ.ഡബ്ല്യു. മലപ്പുറം ജില്ലയാണ് പരിശീലനം സംഘടിപ്പിച്ചത്.  എടയൂർ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ തസ്നീം മണ്ണത്ത്പറമ്പ്, ജൗഹറ കരീം, ഐ.ആർ.ഡബ്ല്യു. കേരള ജനറൽ കൺവീനർ ബഷീർ ശർക്കി, ജില്ലാ ലീഡർ ഒ.പി. അസൈനാർ എന്നിവർ സംസാരിച്ചു. മുസ്തഫ മലമ്പുഴ, ജാഫർ പാലക്കാട്, കബീർ വേങ്ങര എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫോട്ടോ: എടയൂർ മണ്ണത്ത്പറമ്പ് ഒടുങ്ങാട്ടുകുളത്തിൽ […]

ഉപ്പട ഗ്രാമം കടവിൽ കാണാതായ റാഷിദിന്റെ മൃതദേഹം കിട്ടി

നിലമ്പൂർ: പോത്തുകല്ല് ഉപ്പട ഗ്രാമം കടവിൽ ഞായറാഴ്ച കുളിക്കാൻ ഇറങ്ങിയ കേളംപ്പാടി അനീഷിന്റെ മകൻ മുഹമ്മദ് റാഷിദിന്റെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി. ചാത്തമുണ്ട അങ്ങാടിക്കടുത്ത കടവിൽ തെരച്ചിൽ നടത്തിയ നാട്ടുകാർക്കാണ് മൃതദേഹം കണ്ടെത്താനായത്. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിന് ഫയർഫോഴ്‌സും ഐ.ആർ.ഡബ്ല്യുവും മറ്റു സന്നദ്ധ സംഘങ്ങളും നേതൃത്വം നൽകി.  നിലമ്പൂർ ഗ്രൂപ്പിലെ പി.വി. മുഹമ്മദ് ബാപ്പുവിന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ആസിഫലി, പി.പി.മുഹമ്മദ്, എൻ. ഇബ്രാഹീം, പി.ഇ. നസീർ, കബീർ, കുഞ്ഞാലി മാസ്റ്റർ, , […]