Categories
Uncategorized

വാട്ടർ റെസ്ക്യു പരിശീലനം

എടയൂർ: തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്കുള്ള വാട്ടർ റെസ്ക്യു പരിശീലനം എടയൂർ മണ്ണത്ത്പറമ്പ് ഒടുങ്ങാട്ടുകുളത്തിൽ വെച്ച് നടന്നു.  ഐ.ആർ.ഡബ്ല്യു. മലപ്പുറം ജില്ലയാണ് പരിശീലനം സംഘടിപ്പിച്ചത്.  എടയൂർ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ തസ്നീം മണ്ണത്ത്പറമ്പ്, ജൗഹറ കരീം, ഐ.ആർ.ഡബ്ല്യു. കേരള ജനറൽ കൺവീനർ ബഷീർ ശർക്കി, ജില്ലാ ലീഡർ ഒ.പി. അസൈനാർ എന്നിവർ സംസാരിച്ചു.
മുസ്തഫ മലമ്പുഴ, ജാഫർ പാലക്കാട്, കബീർ വേങ്ങര എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ഫോട്ടോ: എടയൂർ മണ്ണത്ത്പറമ്പ് ഒടുങ്ങാട്ടുകുളത്തിൽ ഐ.ആർ.ഡബ്ല്യു സംഘടിപ്പിച്ച വാട്ടർ റെസ്ക്യു പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

Categories
Uncategorized

ഉപ്പട ഗ്രാമം കടവിൽ കാണാതായ റാഷിദിന്റെ മൃതദേഹം കിട്ടി

നിലമ്പൂർ: പോത്തുകല്ല് ഉപ്പട ഗ്രാമം കടവിൽ ഞായറാഴ്ച കുളിക്കാൻ ഇറങ്ങിയ കേളംപ്പാടി അനീഷിന്റെ മകൻ മുഹമ്മദ് റാഷിദിന്റെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി. ചാത്തമുണ്ട അങ്ങാടിക്കടുത്ത കടവിൽ തെരച്ചിൽ നടത്തിയ നാട്ടുകാർക്കാണ് മൃതദേഹം കണ്ടെത്താനായത്. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിന് ഫയർഫോഴ്‌സും ഐ.ആർ.ഡബ്ല്യുവും മറ്റു സന്നദ്ധ സംഘങ്ങളും നേതൃത്വം നൽകി.  നിലമ്പൂർ ഗ്രൂപ്പിലെ പി.വി. മുഹമ്മദ് ബാപ്പുവിന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ആസിഫലി, പി.പി.മുഹമ്മദ്, എൻ. ഇബ്രാഹീം, പി.ഇ. നസീർ, കബീർ, കുഞ്ഞാലി മാസ്റ്റർ, , എം. അബ്ദുന്നാസർ, ഇഹ്‌സാൻ, ഫസലുള്ള, ശംസുദ്ദീൻ,  അബ്ദുലത്തീഫ്, സലീം, സാജിർ, സി.എം. അസീസ് തുടങ്ങിയവരാണ് ഐ.ആർ.ഡബ്ല്യു ടീമിലുണ്ടായിരുന്നത്.

Categories
Uncategorized

ട്രെയിനിങ് കൺവീനർമാർക്കായി ശില്പശാല സംഘടിപ്പിച്ചു

ആലുവ: സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട IRW ട്രെയിനിങ് കൺവീനർമാർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ദുരന്തനിവാരണ രംഗത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന മുഴുവൻ വളണ്ടിയർമാർക്കും മികച്ച പരിശീലനം ലഭ്യമാക്കണമെന്ന് പീപ്പിൾ ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി അബൂബക്കർ ഫാറൂഖി പറഞ്ഞു. ട്രെയിനിങ് കൺവീനർമാർക്കുള്ള ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ ഹിറാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ IRW സംസ്ഥാന ട്രെയിനിങ് കൺവീനർ ടി കെ ശിഹാബുദ്ദീൻ അധ്യക്ഷനായിരുന്നു. പരിപാടിയിൽ വെച്ച് വളണ്ടിയർമാർക്കുള്ള പരിശീലന കൈപുസ്തകം മുൻ സംസ്ഥാന ജനറൽ കൺവീനർ ഹനീഫ് മാസ്റ്റർ പ്രകാശനം ചെയ്തു. സംസ്ഥാന അസിസ്റ്റൻറ് കൺവീനർ വി ഐ ഷമീർ, സംസ്ഥാന സെക്രട്ടറി പി.കെ ആസിഫ് അലി, ഗവേർണിങ് ബോഡി അംഗങ്ങളായ നൗഫൽ എം ഇ , ഇസ്മായിൽ മാസ്റ്റർ കാസർകോട്, അഷ്റഫ് വയനാട്, എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി.
Categories
Uncategorized

മുതലപ്പൊഴി ബോട്ടപകടം

തിരുവനന്തപുരം: ജില്ലയിൽ മുതലപ്പൊഴിലുണ്ടായ ബോട്ടപകടത്തിൽ 26 പേർ മുങ്ങുകയും ബോട്ട് തകരുകയും ചെയ്തു. അതിൽ ഇരുപതോളം പേരെ രക്ഷപ്പെടുത്തി. മൂന്നു പേർ മരണപ്പെട്ടു. ഇനി മൂന്നു പേരെയാണ് കണ്ടു കിട്ടാനുള്ളത്. 

IRW പൈലറ്റ് ടീം അവിടെ പോയി കാര്യങ്ങൾ മനസ്സിലാക്കുകയും ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തുകയും ചെയ്തു. ഇനി കിട്ടുവാനുള്ള മൂന്നുപേരെ കടലിൽ ഇറങ്ങി എടുക്കുവാൻ ആർക്കും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിശക്തമായ കാറ്റും തിരയും കാരണം കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നോക്കിനിൽക്കാനേ സാധിക്കുന്നുള്ളൂ.  ഇനി വലിയ ക്രെയിൻ ഉപയോഗിച്ച് ഉള്ള രക്ഷാപ്രവർത്തനമാണ് സാധ്യമാവുക. മരണപ്പെട്ടവരിൽ ബോട്ട് ഉടമയുടെ രണ്ട് മക്കളും ഉൾപ്പെടുന്നുണ്ട് ഇവർ പതിനെട്ടും 21 വയസ്സായ കുട്ടികളാണ് എന്നാണ് അറിയാൻ കഴിയുന്നത്. സ്‌കൂൾ വെക്കേഷൻ ആയതിനാൽ കൂടെ കൂടിയതാണ്. ബോട്ടിൽ ഉണ്ടായിരുന്നവർ മുഴുവനും വർക്കല സ്വദേശികളുമാണ്.

 

Categories
Uncategorized

ഫസ്റ്റ് എയ്ഡ് പരിശീലന ക്യാമ്പ്

തലശ്ശേരി: നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽക്കൂട്ടായ്മകൾ സുസ്ഥിര നാളേയ്ക്ക് വനിതാ മുന്നേറ്റം എന്ന സന്ദേശവുമായി നടത്തുന്ന മേഖല തല വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ദുരന്തനിവാരണ എൻ.ജി.ഒ ആയ ഐആർ.ഡബ്ലു വുമായി സഹകരിച്ച് നൂറ്റമ്പതോളം വനിതകൾ പങ്കെടുത്ത ഫസ്റ്റ് എയ്ഡ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
കതിരൂർ പി.എച്ച്.സി ജനറൽ പ്രാക്ടീഷണർ ഡോ. ബിൻഹ ബഷീർ ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ തലശ്ശേരി വനിതാ കോഓർഡിനേറ്റർ സീനത്ത് അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം തലശ്ശേരി ഏരിയാ സെക്രട്ടറി ജസ്‌ലി ടീച്ചർ,ഐഡിയൽ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.സി.എം ബഷീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഐ.ആർ. ഡബ്ല്യു കേരള സംസ്ഥാന ട്രെയിനർ മുഹമ്മദ് അഷ്റഫ് പി, ഐ.ആർ. ഡബ്ല്യു കണ്ണൂർ ഗ്രൂപ്പ് സീനിയർ വളണ്ടിയർ എ.ടി സമീറ എന്നിവർ പ്രഥമ ശുശ്രൂഷ പരിശീലനത്തിന് നേതൃത്വം നൽകി. അതിഥികൾക്കുള്ള സൊസൈറ്റിയുടെ സ്നേഹോപഹാരം സൊസൈറ്റി രക്ഷാധികാരി ഫാസിന ബഷീർ നൽകി.
നന്മ വെൽഫെയർ സൊസൈറ്റി സെക്രട്ടറി ആമിന മൊയ്തു സ്വാഗതവും വൈസ് പ്രസിഡന്റ് ഷമീദ സി.പി നന്ദിയും പറഞ്ഞു.
Categories
Uncategorized

കാസർകോട് ജില്ലാ പരിശീലന ക്യാമ്പ്

കാസർകോട്: ഐ.ആർ.ഡബ്ല്യു കാസർകോട് ജില്ലാ വളണ്ടിയർ പരിശീലന ക്യാമ്പ് അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വാളയാർ സ്റ്റീൽ കമ്പനിയിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിൽ അത്യാവശ്യം വേണ്ടി വരുന്ന രക്ഷാപ്രവർത്തനത്തിനുള്ള മെറ്റൽ കട്ടിംഗ്, വെൽഡിംഗ്, ചെയിൻ ബ്ലോക്കിന്റെ ഉപയോഗം, വിവിധ തരം കെട്ടുകൾ തുടങ്ങിയവയിൽ പരിശീലനം നൽകി.
ക്യാമ്പ് ഐ ആർ ഡബ്ല്യു സംസ്ഥാന ഗവേണിംഗ് ബോഡി അംഗം ഇസ്മയിൽ മാസ്റ്റർ കെ.കെ. ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡർ അബ്ദുൽ ലത്തീഫ് നിയന്ത്രിച്ചു. സെക്രട്ടറി നൌഷാദ് പി.എം.കെ., അഷ്‌റഫ് ബായാർ, വനിതാ കൺവീനർ ഫൌസിയ സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ ട്രൈനിംഗ് സെഷനുകൾക്ക് അബ്ദുൽ ലത്തീഫ്, അസ്മ അബ്ബാസ്, നഹാർ കടവത്ത്, ശഫീഖ് നായൻമാർമൂല എന്നിവർ നേതൃത്വം നൽകി.