ഫസ്റ്റ് എയ്ഡ് പരിശീലന ക്യാമ്പ്

തലശ്ശേരി: നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽക്കൂട്ടായ്മകൾ സുസ്ഥിര നാളേയ്ക്ക് വനിതാ മുന്നേറ്റം എന്ന സന്ദേശവുമായി നടത്തുന്ന മേഖല തല വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ദുരന്തനിവാരണ എൻ.ജി.ഒ ആയ ഐആർ.ഡബ്ലു വുമായി സഹകരിച്ച് നൂറ്റമ്പതോളം വനിതകൾ പങ്കെടുത്ത ഫസ്റ്റ് എയ്ഡ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
കതിരൂർ പി.എച്ച്.സി ജനറൽ പ്രാക്ടീഷണർ ഡോ. ബിൻഹ ബഷീർ ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ തലശ്ശേരി വനിതാ കോഓർഡിനേറ്റർ സീനത്ത് അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം തലശ്ശേരി ഏരിയാ സെക്രട്ടറി ജസ്‌ലി ടീച്ചർ,ഐഡിയൽ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.സി.എം ബഷീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഐ.ആർ. ഡബ്ല്യു കേരള സംസ്ഥാന ട്രെയിനർ മുഹമ്മദ് അഷ്റഫ് പി, ഐ.ആർ. ഡബ്ല്യു കണ്ണൂർ ഗ്രൂപ്പ് സീനിയർ വളണ്ടിയർ എ.ടി സമീറ എന്നിവർ പ്രഥമ ശുശ്രൂഷ പരിശീലനത്തിന് നേതൃത്വം നൽകി. അതിഥികൾക്കുള്ള സൊസൈറ്റിയുടെ സ്നേഹോപഹാരം സൊസൈറ്റി രക്ഷാധികാരി ഫാസിന ബഷീർ നൽകി.
നന്മ വെൽഫെയർ സൊസൈറ്റി സെക്രട്ടറി ആമിന മൊയ്തു സ്വാഗതവും വൈസ് പ്രസിഡന്റ് ഷമീദ സി.പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *