ലോകവ്യാപകമായി ദുരന്തസാദ്ധ്യതകൾ വളരുകയാണ്: യു.എൻ. പ്രതിനിധി ഡോ. മുരളി തുമ്മാരുകുടി

പെരുമ്പാവൂർ: ദുരന്ത സാദ്ധ്യതകൾ ലോക വ്യപകമായി വളരുകയാണെന്നും ഇത് അപകടകരമാണെന്നും ഐക്യരാഷ്ട്ര സഭാ പ്രതിനിധി ഡോ.മുരളി തുമ്മാരുകുടി പറഞ്ഞു. ‘ദുരന്ത നിവാരണ മേഖലയിൽ എൻ.ജി.ഒ യുടെ പങ്ക് ‘ എന്ന തലക്കെട്ടിൽ ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ളിയു)

ഉമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു  (Director, G20 Global Initiative on Land Restoration at UN Convention to Combat Desertification)

ജി20 ഗ്ലോബൽ ഇനീഷ്യറ്റീവ് ഓൺ ലാന്റ് റീസ്റ്റൊറേഷൻ അറ്റ് യു എൻ കൺവൻഷൻ ടു കോംബാറ്റ് ഡിസർട്ടിഫിക്കേഷൻ ഡയറക്ടർ ആയ ഡോ.തുമ്മാരുകുടി . സാമ്പത്തികമായി പിന്നോക്ക നിലയിൽ ഉള്ളവർ അപകട സാധ്യതകൂടുതൽ ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്ന സാഹചര്യമുണ്ട്. ജനങ്ങ അപകട സാധ്യതയേറിയ പ്രദേശങ്ങളിൽ തിങ്ങി താമസിക്കുകയാണ്. പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, അഗ്നിബാധ തുടങ്ങിയ നിരവധി അപകടങ്ങളിൽ ആയിരങ്ങളുടെ ജീവനാണ് അപഹരിക്കപ്പെടുന്നത്. സർക്കാർ സംവിധാനങ്ങൾ ഉണർന്നാലെ ഇതിന് ശാശ്വത പരിഹാരം കാണാനാകു. നീന്തൽ വിദഗ്ധർ അടക്കമുള്ളവരുടെ മുങ്ങിമരണം വർദ്ധിച്ചു വരികയാണ്. 

സ്കൂൾ വിദ്യാർത്ഥികൾക്കുൾപ്പെടെ ജലസുരക്ഷാ പരിശീലനം നൽകൽ അനിവാര്യമാണ്. ഇത് പാഠ്യപദ്ധതിയിൽ പെടുത്തുന്നതടമുള്ള കാര്യങ്ങൾ നടക്കേണ്ടതുണ്ട്. കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള കരിക്കുലം കമ്മിറ്റി അംഗമായ താൻ അതിനുള്ള നിർദ്ദേശം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുപ്പത് വർഷങ്ങളായി പരിശീലന വൈദഗ്ദ ധ്യത്തോടെ ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ച് വരുന്ന ഐ.ആർ.ഡബ്ളിയു ജല സുരക്ഷാ ബോധവത്കരണ രംഗത്ത് പ്രത്യേക ഊന്നൽ നൽകണമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

പെരുമ്പാവൂർ സഫാ റസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥന ജനറൽ കൺവീനർ ബശീർ ശർഖി അദ്ധ്യക്ഷത വഹിച്ചു. അസി. കൺ വിനർ വി.ഐ.ഷമീർ , ഡിസാസ്റ്റർ മാനേജുമെന്റ് കൺവീനർ എം.എ.അബ്ദുൽ കെരീം, എന്നിവർ നേതൃത്വം നൽകി. പി.ആർ. സെക്രട്ടറി ഷാജി.കെ.എസ്സ് സ്വാഗതവും ജനറൽ സെക്രട്ടറി ആസിഫ് അലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *