കണ്ണൂർ: ഐ.ആർ.ഡബ്ല്യു കണ്ണൂർ ഗ്രൂപ്പ്‌ വളണ്ടിയർ ട്രെയിനിംഗ് ക്യാമ്പ് ചക്കരകല്ല് സഫ സെന്ററിൽ സംഘടിപ്പിച്ചു. ട്രെയിനിംഗിന്റെ ഭാഗമായി ദുരന്തമുണ്ടാകുന്ന സന്ദർഭത്തിൽ നടത്തേണ്ടി വരുന്ന രക്ഷാപ്രവർത്തനത്തിനുള്ള മെറ്റൽ കട്ടിംഗ്, വുഡ് കട്ടിംഗ്, വെൽഡിംഗ്, ഇലക്ട്രിക്കൽ വർക്ക് തുടങ്ങിയവയിൽ പരിശീലനം നലകി.
ക്യാമ്പിന്റെ ഭാഗമായി ചക്കരക്കൽ ബൈത്തുസകാത്ത് കമ്മിറ്റിയുടെ സഫ വില്ലേജിൽ പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ ‘തണലൊരുക്കാം ആശ്വാസമേകാം’ പീപ്പിൾസ് ഹോം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടുകളുടെ നിലവും പരിസരവും വൃത്തിയാക്കി.കോവിഡ് ബാധിതരായി വിദേശത്ത് നിന്നും മരണപ്പെട്ട മൂന്ന് സഹോദരങ്ങളുടെ കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകുന്നത്.
വിവിധ ട്രെയിനിംഗ് സെഷന് എം.കെ അബ്ദുറഹ്മാൻ, മുഹമ്മദ് ചേലേരി, സലാം ചക്കരക്കല്ല്, നൂറുദ്ദീൻ ചേലേരി എന്നിവർ നേതൃത്വം നല്കി.
ഐ.ആർ.ഡബ്ല്യു ജില്ലാ ലീഡർ ജബ്ബാർ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി മുഹമ്മദ് അഷ്റഫ് പി, കെ.എം ഇബ്റാഹീം മൗലവി, എ.ടി സമീറ ടീച്ചർ, പീപ്പിൾസ് ഫൗണ്ടേഷൻ ചക്കരകല്ല് മേഖലാ രക്ഷാധികാരി സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു.