തിരുവനന്തപുരം: ജില്ലയിൽ മുതലപ്പൊഴിലുണ്ടായ ബോട്ടപകടത്തിൽ 26 പേർ മുങ്ങുകയും ബോട്ട് തകരുകയും ചെയ്തു. അതിൽ ഇരുപതോളം പേരെ രക്ഷപ്പെടുത്തി. മൂന്നു പേർ മരണപ്പെട്ടു. ഇനി മൂന്നു പേരെയാണ് കണ്ടു കിട്ടാനുള്ളത്. 

IRW പൈലറ്റ് ടീം അവിടെ പോയി കാര്യങ്ങൾ മനസ്സിലാക്കുകയും ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തുകയും ചെയ്തു. ഇനി കിട്ടുവാനുള്ള മൂന്നുപേരെ കടലിൽ ഇറങ്ങി എടുക്കുവാൻ ആർക്കും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിശക്തമായ കാറ്റും തിരയും കാരണം കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നോക്കിനിൽക്കാനേ സാധിക്കുന്നുള്ളൂ.  ഇനി വലിയ ക്രെയിൻ ഉപയോഗിച്ച് ഉള്ള രക്ഷാപ്രവർത്തനമാണ് സാധ്യമാവുക. മരണപ്പെട്ടവരിൽ ബോട്ട് ഉടമയുടെ രണ്ട് മക്കളും ഉൾപ്പെടുന്നുണ്ട് ഇവർ പതിനെട്ടും 21 വയസ്സായ കുട്ടികളാണ് എന്നാണ് അറിയാൻ കഴിയുന്നത്. സ്‌കൂൾ വെക്കേഷൻ ആയതിനാൽ കൂടെ കൂടിയതാണ്. ബോട്ടിൽ ഉണ്ടായിരുന്നവർ മുഴുവനും വർക്കല സ്വദേശികളുമാണ്.