ആലുവ: സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട IRW ട്രെയിനിങ് കൺവീനർമാർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.
ദുരന്തനിവാരണ രംഗത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന മുഴുവൻ വളണ്ടിയർമാർക്കും മികച്ച പരിശീലനം ലഭ്യമാക്കണമെന്ന് പീപ്പിൾ ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി അബൂബക്കർ ഫാറൂഖി പറഞ്ഞു. ട്രെയിനിങ് കൺവീനർമാർക്കുള്ള ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ ഹിറാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ IRW സംസ്ഥാന ട്രെയിനിങ് കൺവീനർ ടി കെ ശിഹാബുദ്ദീൻ അധ്യക്ഷനായിരുന്നു.
പരിപാടിയിൽ വെച്ച് വളണ്ടിയർമാർക്കുള്ള പരിശീലന കൈപുസ്തകം മുൻ സംസ്ഥാന ജനറൽ കൺവീനർ ഹനീഫ് മാസ്റ്റർ പ്രകാശനം ചെയ്തു.
സംസ്ഥാന അസിസ്റ്റൻറ് കൺവീനർ വി ഐ ഷമീർ, സംസ്ഥാന സെക്രട്ടറി പി.കെ ആസിഫ് അലി, ഗവേർണിങ് ബോഡി അംഗങ്ങളായ നൗഫൽ എം ഇ , ഇസ്മായിൽ മാസ്റ്റർ കാസർകോട്, അഷ്റഫ് വയനാട്, എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി.