Categories
Uncategorized

ഫസ്റ്റ് എയ്ഡ് പരിശീലന ക്യാമ്പ്

തലശ്ശേരി: നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽക്കൂട്ടായ്മകൾ സുസ്ഥിര നാളേയ്ക്ക് വനിതാ മുന്നേറ്റം എന്ന സന്ദേശവുമായി നടത്തുന്ന മേഖല തല വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ദുരന്തനിവാരണ എൻ.ജി.ഒ ആയ ഐആർ.ഡബ്ലു വുമായി സഹകരിച്ച് നൂറ്റമ്പതോളം വനിതകൾ പങ്കെടുത്ത ഫസ്റ്റ് എയ്ഡ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
കതിരൂർ പി.എച്ച്.സി ജനറൽ പ്രാക്ടീഷണർ ഡോ. ബിൻഹ ബഷീർ ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ തലശ്ശേരി വനിതാ കോഓർഡിനേറ്റർ സീനത്ത് അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം തലശ്ശേരി ഏരിയാ സെക്രട്ടറി ജസ്‌ലി ടീച്ചർ,ഐഡിയൽ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.സി.എം ബഷീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഐ.ആർ. ഡബ്ല്യു കേരള സംസ്ഥാന ട്രെയിനർ മുഹമ്മദ് അഷ്റഫ് പി, ഐ.ആർ. ഡബ്ല്യു കണ്ണൂർ ഗ്രൂപ്പ് സീനിയർ വളണ്ടിയർ എ.ടി സമീറ എന്നിവർ പ്രഥമ ശുശ്രൂഷ പരിശീലനത്തിന് നേതൃത്വം നൽകി. അതിഥികൾക്കുള്ള സൊസൈറ്റിയുടെ സ്നേഹോപഹാരം സൊസൈറ്റി രക്ഷാധികാരി ഫാസിന ബഷീർ നൽകി.
നന്മ വെൽഫെയർ സൊസൈറ്റി സെക്രട്ടറി ആമിന മൊയ്തു സ്വാഗതവും വൈസ് പ്രസിഡന്റ് ഷമീദ സി.പി നന്ദിയും പറഞ്ഞു.
Categories
Uncategorized

കാസർകോട് ജില്ലാ പരിശീലന ക്യാമ്പ്

കാസർകോട്: ഐ.ആർ.ഡബ്ല്യു കാസർകോട് ജില്ലാ വളണ്ടിയർ പരിശീലന ക്യാമ്പ് അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വാളയാർ സ്റ്റീൽ കമ്പനിയിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിൽ അത്യാവശ്യം വേണ്ടി വരുന്ന രക്ഷാപ്രവർത്തനത്തിനുള്ള മെറ്റൽ കട്ടിംഗ്, വെൽഡിംഗ്, ചെയിൻ ബ്ലോക്കിന്റെ ഉപയോഗം, വിവിധ തരം കെട്ടുകൾ തുടങ്ങിയവയിൽ പരിശീലനം നൽകി.
ക്യാമ്പ് ഐ ആർ ഡബ്ല്യു സംസ്ഥാന ഗവേണിംഗ് ബോഡി അംഗം ഇസ്മയിൽ മാസ്റ്റർ കെ.കെ. ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡർ അബ്ദുൽ ലത്തീഫ് നിയന്ത്രിച്ചു. സെക്രട്ടറി നൌഷാദ് പി.എം.കെ., അഷ്‌റഫ് ബായാർ, വനിതാ കൺവീനർ ഫൌസിയ സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ ട്രൈനിംഗ് സെഷനുകൾക്ക് അബ്ദുൽ ലത്തീഫ്, അസ്മ അബ്ബാസ്, നഹാർ കടവത്ത്, ശഫീഖ് നായൻമാർമൂല എന്നിവർ നേതൃത്വം നൽകി.

Categories
Uncategorized

ഇടുക്കി ജില്ലയിൽ തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ

അഞ്ചംഗ കുടുംബത്തെ കാണാതായി.  മൂന്ന് പേരുടെ മൃതദേഹം മണ്ണിനടിയിൽ നിന്ന് കണ്ടെത്തി. പ്രദേശത്ത് ഫയർ & റെസ്‌ക്യു, IRW, നാട്ടുക്കാരും രക്ഷാപ്രവർത്തനം തുടരുന്നു.

 

Categories
Uncategorized

കണ്ണൂർ ഗ്രൂപ്പ്‌ ട്രെയിനിംഗ് ക്യാമ്പ്

കണ്ണൂർ: ഐ.ആർ.ഡബ്ല്യു കണ്ണൂർ ഗ്രൂപ്പ്‌ വളണ്ടിയർ ട്രെയിനിംഗ് ക്യാമ്പ് ചക്കരകല്ല് സഫ സെന്ററിൽ സംഘടിപ്പിച്ചു. ട്രെയിനിംഗിന്റെ ഭാഗമായി ദുരന്തമുണ്ടാകുന്ന സന്ദർഭത്തിൽ നടത്തേണ്ടി വരുന്ന രക്ഷാപ്രവർത്തനത്തിനുള്ള മെറ്റൽ കട്ടിംഗ്, വുഡ് കട്ടിംഗ്, വെൽഡിംഗ്, ഇലക്ട്രിക്കൽ വർക്ക് തുടങ്ങിയവയിൽ പരിശീലനം നലകി.
ക്യാമ്പിന്റെ ഭാഗമായി ചക്കരക്കൽ ബൈത്തുസകാത്ത് കമ്മിറ്റിയുടെ സഫ വില്ലേജിൽ പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ ‘തണലൊരുക്കാം ആശ്വാസമേകാം’ പീപ്പിൾസ് ഹോം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടുകളുടെ നിലവും പരിസരവും വൃത്തിയാക്കി.കോവിഡ് ബാധിതരായി വിദേശത്ത് നിന്നും മരണപ്പെട്ട മൂന്ന് സഹോദരങ്ങളുടെ കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകുന്നത്.
വിവിധ ട്രെയിനിംഗ് സെഷന് എം.കെ അബ്ദുറഹ്മാൻ, മുഹമ്മദ് ചേലേരി, സലാം ചക്കരക്കല്ല്, നൂറുദ്ദീൻ ചേലേരി എന്നിവർ നേതൃത്വം നല്കി.
ഐ.ആർ.ഡബ്ല്യു ജില്ലാ ലീഡർ ജബ്ബാർ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി മുഹമ്മദ് അഷ്റഫ് പി, കെ.എം ഇബ്റാഹീം മൗലവി, എ.ടി സമീറ ടീച്ചർ, പീപ്പിൾസ് ഫൗണ്ടേഷൻ ചക്കരകല്ല് മേഖലാ രക്ഷാധികാരി സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു.
Categories
Uncategorized

കമ്പനി കുന്ന് പ്രദേശത്തേക്ക് റോഡ് നിർമിച്ചു

കൊല്ലം:കുളത്തുപ്പുഴ പഞ്ചായത്തിൽ ചോഴിയകോട് മൈലമൂട് വാർഡിൽ പതിറ്റാണ്ടുകളായി വഴിയില്ലാതെ പ്രയാസത്തിലായിരുന്ന കമ്പനിക്കുന്ന് നിവാസികൾക്ക് പ്രദേശത്തേക്ക് ഐഡിയൽ റിലീഫ് വിംഗ് (IRW) കൊല്ലം യൂണിറ്റിൻ്റെ ആഭ്യമുഖ്യത്തിൽ റോഡ് നിർമിച്ചു. IRW വളണ്ടിയർമാർ, വാർഡ് മെമ്പർ ഉദയകുമാർ, നാട്ടുകാർ അടക്കം നിരവധി പേർ സേവനപ്രവത്തനത്തി പങ്കാളികളായി.
Categories
Uncategorized

ലോകവ്യാപകമായി ദുരന്തസാദ്ധ്യതകൾ വളരുകയാണ്: യു.എൻ. പ്രതിനിധി ഡോ. മുരളി തുമ്മാരുകുടി

പെരുമ്പാവൂർ: ദുരന്ത സാദ്ധ്യതകൾ ലോക വ്യപകമായി വളരുകയാണെന്നും ഇത് അപകടകരമാണെന്നും ഐക്യരാഷ്ട്ര സഭാ പ്രതിനിധി ഡോ.മുരളി തുമ്മാരുകുടി പറഞ്ഞു. ‘ദുരന്ത നിവാരണ മേഖലയിൽ എൻ.ജി.ഒ യുടെ പങ്ക് ‘ എന്ന തലക്കെട്ടിൽ ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ളിയു)

ഉമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു  (Director, G20 Global Initiative on Land Restoration at UN Convention to Combat Desertification)

ജി20 ഗ്ലോബൽ ഇനീഷ്യറ്റീവ് ഓൺ ലാന്റ് റീസ്റ്റൊറേഷൻ അറ്റ് യു എൻ കൺവൻഷൻ ടു കോംബാറ്റ് ഡിസർട്ടിഫിക്കേഷൻ ഡയറക്ടർ ആയ ഡോ.തുമ്മാരുകുടി . സാമ്പത്തികമായി പിന്നോക്ക നിലയിൽ ഉള്ളവർ അപകട സാധ്യതകൂടുതൽ ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്ന സാഹചര്യമുണ്ട്. ജനങ്ങ അപകട സാധ്യതയേറിയ പ്രദേശങ്ങളിൽ തിങ്ങി താമസിക്കുകയാണ്. പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, അഗ്നിബാധ തുടങ്ങിയ നിരവധി അപകടങ്ങളിൽ ആയിരങ്ങളുടെ ജീവനാണ് അപഹരിക്കപ്പെടുന്നത്. സർക്കാർ സംവിധാനങ്ങൾ ഉണർന്നാലെ ഇതിന് ശാശ്വത പരിഹാരം കാണാനാകു. നീന്തൽ വിദഗ്ധർ അടക്കമുള്ളവരുടെ മുങ്ങിമരണം വർദ്ധിച്ചു വരികയാണ്. 

സ്കൂൾ വിദ്യാർത്ഥികൾക്കുൾപ്പെടെ ജലസുരക്ഷാ പരിശീലനം നൽകൽ അനിവാര്യമാണ്. ഇത് പാഠ്യപദ്ധതിയിൽ പെടുത്തുന്നതടമുള്ള കാര്യങ്ങൾ നടക്കേണ്ടതുണ്ട്. കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള കരിക്കുലം കമ്മിറ്റി അംഗമായ താൻ അതിനുള്ള നിർദ്ദേശം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുപ്പത് വർഷങ്ങളായി പരിശീലന വൈദഗ്ദ ധ്യത്തോടെ ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ച് വരുന്ന ഐ.ആർ.ഡബ്ളിയു ജല സുരക്ഷാ ബോധവത്കരണ രംഗത്ത് പ്രത്യേക ഊന്നൽ നൽകണമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

പെരുമ്പാവൂർ സഫാ റസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥന ജനറൽ കൺവീനർ ബശീർ ശർഖി അദ്ധ്യക്ഷത വഹിച്ചു. അസി. കൺ വിനർ വി.ഐ.ഷമീർ , ഡിസാസ്റ്റർ മാനേജുമെന്റ് കൺവീനർ എം.എ.അബ്ദുൽ കെരീം, എന്നിവർ നേതൃത്വം നൽകി. പി.ആർ. സെക്രട്ടറി ഷാജി.കെ.എസ്സ് സ്വാഗതവും ജനറൽ സെക്രട്ടറി ആസിഫ് അലി നന്ദിയും പറഞ്ഞു.

Categories
Uncategorized

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാശംസകൾ

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാശംസകൾ 

Categories
Uncategorized

ലഹരിമുക്ത ചികത്സാ ക്യാമ്പ്

ലഹരി വസ്തുക്കൾ നിങ്ങളുടെ ജീവിതം ഇല്ലാതാക്കുന്നത് അറിയുന്നുണ്ടോ?
ലഹരി ഉപയോഗം കുടുംബ ബന്ധങ്ങളിലും സൗഹൃദ വലയങ്ങളിലും താളപ്പിഴകൾ സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ സന്തോഷത്തേയും ആരോഗ്യത്തേയും ഇല്ലായ്മ ചെയ്യുന്നു. ഇത്തരമൊരു ജീവിതത്തിൽ നിന്നും മാറാൻ സാധിക്കും. ശക്തമായ ആഗ്രഹവും ചികിത്സയും ഉണ്ടെങ്കിൽ ലഹരിയിൽ നിന്ന് വിമുക്തി നേടാൻ കഴിയും. ഇതിലൂടെ നിങ്ങൾ സ്വപ്നം കാണുന്ന ആരോഗ്യ പൂർണ്ണമായ ജീവിതം നിങ്ങൾക്ക് നേടിയെടുക്കാം.
ഇനി ജീവിതത്തിനോടാകാം ലഹരി..!
ലഹരി മുക്തമാകാം
ജീവിതത്തിനോട് ആസക്തിയാകാം..!!
ലഹരിമുക്ത ചികത്സാ ക്യാമ്പ്
കൊടിയത്തൂർ, കോഴിക്കോട് ജില്ല
പീപ്ൾസ് ഫൗണ്ടേഷൻ ഐഡിയൽ റിലീഫ് വിംഗ്
Categories
Uncategorized

മരം വീണ് ഗതാഗത തടസ്സം

ആലുവ: പുറയാർ റോഡിൽ വലിയ മരം വീണ് ഗതാഗത തടസ്സം നേരിട്ടപ്പോൾ IRW ടീം, മറ്റ് സന്നദ്ധ വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.