ദുരന്ത മേഖലയിലെ ജനസേവനത്തിന് മാനോ ധൈര്യം കൈവരിക്കണം. – വി. കെ ശ്രീകണ്ഠൻ എം.പി.

ദുരന്ത മേഖലയിലെ സേവനത്തിന് മാനോ ധൈര്യം കൈവരിക്കൽ അത്യാവശ്യമാണെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. പെരുമ്പിലാവിൽ ഐഡിയൽ റിലീഫ് വിംങ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകൾക്ക് തുല്യ പ്രാധാന്യം നൽകുന്ന ഒരു സന്നദ്ധ സംഘടനയാണ് ഐ.ആർ.ഡബ്ലിയു എന്നതിൽ അഭിമാനം തോന്നുന്നു. മനുഷ്യന് വിവേകം ഉള്ളതു കൊണ്ടാണ് മനുഷ്യൻ ഉയർന്നവനാകുന്നത്. ആ വിവേകം നഷ്ടപ്പെടുന്നതാേടെ മനുഷ്യൻ മനുഷ്യനല്ലാതായി മാറുന്ന ഒരു കാലമാണിത്. വെറുപ്പും, വിദ്വേഷവും പ്രചരിപ്പിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്ന , പെട്രോളൊഴിച്ച് കത്തിച്ചിട്ട് അതുകണ്ട് ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇത്തരം മനുഷ്യർ ഉള്ള അതേ നാട്ടിലാണ് ഇത്തരം സേവനങ്ങൾ എന്നതും കാണാതിരുന്നുകൂട എന്ന് എം.പി അഭിപ്രായപെട്ടു. ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എം.ഇ നൗഫൽ, ടി.കെ ശിഹാബുദീൻ എന്നിവർ സംസാരിച്ചു. സംഘടനാ സെഷനിൽ വിവിധ വകുപ്പ് കൺവീനർമാരായ പി.കെ ആസിഫലി, വി.ഐ ശമീർ, ഷബീർ അഹമദ്, അബ്ദുൽ കരീം, പി. ഫൈസൽ, പി.പി മുഹമ്മദ്, ഇ.ഐ യൂസഫ് ദ്വിവർഷ പരിപാടി അവതരിപ്പിച്ചു.