എടയൂർ: തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്കുള്ള വാട്ടർ റെസ്ക്യു പരിശീലനം എടയൂർ മണ്ണത്ത്പറമ്പ് ഒടുങ്ങാട്ടുകുളത്തിൽ വെച്ച് നടന്നു.  ഐ.ആർ.ഡബ്ല്യു. മലപ്പുറം ജില്ലയാണ് പരിശീലനം സംഘടിപ്പിച്ചത്.  എടയൂർ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ തസ്നീം മണ്ണത്ത്പറമ്പ്, ജൗഹറ കരീം, ഐ.ആർ.ഡബ്ല്യു. കേരള ജനറൽ കൺവീനർ ബഷീർ ശർക്കി, ജില്ലാ ലീഡർ ഒ.പി. അസൈനാർ എന്നിവർ സംസാരിച്ചു.
മുസ്തഫ മലമ്പുഴ, ജാഫർ പാലക്കാട്, കബീർ വേങ്ങര എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ഫോട്ടോ: എടയൂർ മണ്ണത്ത്പറമ്പ് ഒടുങ്ങാട്ടുകുളത്തിൽ ഐ.ആർ.ഡബ്ല്യു സംഘടിപ്പിച്ച വാട്ടർ റെസ്ക്യു പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.