മലപ്പുറം: കാലവർഷക്കെടുതി ,വെള്ളം കയറിയ വീടുകളിൽ നിന്ന് കുടുംബങ്ങളെ IRW വളണ്ടിയർമാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.ഒറ്റപ്പെട്ട്പോയ കുടുംബങ്ങളെ ഐആർഡബ്ല്യൂ അംഗങ്ങൾ ബോട്ടിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. മമ്പുറം മൂഴിക്കൽ, പുൽപറമ്പ്, എം എൻ കോളനി, കൊളപ്പുറം എരനിപ്പിലാക്കൽ കടവ് എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. വീട്ടുകാർ സുരക്ഷിത സ്ഥലത്തേക്കും കുടുംബ വീടുകളിലേക്കും താമസം മാറുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് IRW വളണ്ടിയർ കബീർ കെ, അബൂബക്കർ കോട്ടാടൻ, സിദ്ധീഖ് പക്കിയൻ എന്നിവർ നേതൃത്വം നൽകി.