നിലമ്പൂർ: പോത്തുകല്ല് ഉപ്പട ഗ്രാമം കടവിൽ ഞായറാഴ്ച കുളിക്കാൻ ഇറങ്ങിയ കേളംപ്പാടി അനീഷിന്റെ മകൻ മുഹമ്മദ് റാഷിദിന്റെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി. ചാത്തമുണ്ട അങ്ങാടിക്കടുത്ത കടവിൽ തെരച്ചിൽ നടത്തിയ നാട്ടുകാർക്കാണ് മൃതദേഹം കണ്ടെത്താനായത്. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിന് ഫയർഫോഴ്‌സും ഐ.ആർ.ഡബ്ല്യുവും മറ്റു സന്നദ്ധ സംഘങ്ങളും നേതൃത്വം നൽകി.  നിലമ്പൂർ ഗ്രൂപ്പിലെ പി.വി. മുഹമ്മദ് ബാപ്പുവിന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ആസിഫലി, പി.പി.മുഹമ്മദ്, എൻ. ഇബ്രാഹീം, പി.ഇ. നസീർ, കബീർ, കുഞ്ഞാലി മാസ്റ്റർ, , എം. അബ്ദുന്നാസർ, ഇഹ്‌സാൻ, ഫസലുള്ള, ശംസുദ്ദീൻ,  അബ്ദുലത്തീഫ്, സലീം, സാജിർ, സി.എം. അസീസ് തുടങ്ങിയവരാണ് ഐ.ആർ.ഡബ്ല്യു ടീമിലുണ്ടായിരുന്നത്.