ഐഡിയൽ റിലീഫ് വിങ് ദ്വിദിന സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു.

വ്യത്യസ്ത പരിശീലനങ്ങളും പഠന ക്ലാസ്സുകളുമായി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഐ.ആർ.ഡബ്ല്യു രക്ഷാധികാരി വീ.ടി. അബ്ദുള്ള കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഐ.ആർ.ഡബ്ല്യു ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു. ഉപഭോഗ സൂക്ഷ്മതയിൽ ഉയർന്ന നിലവാരം പുലർത്തുന്നവർ ആകണം വളണ്ടിയർമാരെന്ന് വി.ടി അഭിപ്രായപെട്ടു . നേടിയെടുത്ത പരിശീലനത്തിന്റെ നേട്ടം നാടിന് സമർപ്പിക്കാൻ കഴിയണം . സന്നദ്ധ പ്രവർത്തകൻ സ്വേഛയുടെ അടിമയായി മാറാതിരിക്കാൻ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. ഇഛകൾ പിടികൂടാതിരുന്നാൽ വിജയം വരിക്കുക എളുപ്പമായിരിക്കുമെന്നും അദ്ദേഹം ഉണർത്തി.രാവിലെ അബ്ദുറഹ്മാൻ വളാഞ്ചേരി “സുഭാഷിതം” ക്ലാസ്സെടുത്തു.
ദുരന്തങ്ങൾ വന്ന വഴി എന്ന വിഷയത്തിൽ ഡോക്ടർ. ടി.വി സജീവ് (ചീഫ് സയന്റിസ്റ്റ്, രജിസ്റ്റാർ , ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ) പഠനക്ലാസ്സെഠുത്തു. ജനറൽ സിക്രട്ടറി എം.ഇ നൗഫൽ, ക്യാമ്പ് കൺവീനർ ടി.കെ ഷിഹാബുദ്ദീൻ , വി.ഐ ഷമീർ ,
ഷബീർ അഹമ്മദ്, ഹംസക്കുഞ്ഞ്, പി.കെ ആസിഫലി എന്നിവർ സംസാരിച്ചു . അംഗങ്ങൾ അനുഭവ വിവരണം , ക്യാമ്പ് അവലോകനം എന്നിവ പങ്കു വെച്ചു. വ്യത്യസ്ത സാഹസിക വിനോദങ്ങളും മത്സരങ്ങളും ഒരുക്കിയിരുന്നു. “കെട്ടിട തീപിടുത്തവും സാഹസികമായ രക്ഷാപ്രവർത്തനവും ” മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *