Activities

projects projects projects projects

ദുരന്തങ്ങള്‍ നേരിടാന്‍ സജ്ജമായ യുവനിരയുണ്ടാകണം - മന്ത്രി

തിരുവനന്തപുരം : ദുരന്ത നിവാരണമേഖലയില്‍ cheap replica watches ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സജ്ജമായ യുവനിരയുണ്ടാകണമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഐഡിയല്‍റിലീഫ്വിങ് (ഐ.ആര്‍.ഡബ്ള്യു ) സംഘടിപ്പിച്ച ദുരന്തനിവാരണത്തെ കുറിച്ചുള്ള ദ്വിദിന ശില്‍പശാല തിരുവനന്തപുരം ഐ.എം.സി.എ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സഹജീവികള്‍ക്ക്സേവനം ചെയ്യാനുള്ള മനസ്സാണ് പ്രധാനം.ദുരന്തങ്ങള്‍ നേരിടാനുള്ള പരമിതികള്‍ പ്രതിസന്ധിസൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഐഡിയല്‍ റിലീഫ്വിങിന്റേതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്തങ്ങള്‍ നേരിടാനും അത്ലഘൂകരിക്കാനും പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ആര്‍.ഡബ്ള്യു ജനറല്‍ കണ്‍വീനര്‍ എം.കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. റോട്ടറ് ക്ളബ് പ്രസിഡന്റ് കെ.വി. നായര്‍, ഐ.ആര്‍.ഡബ്ള്യു ഡിസാസ്റര്‍ മാനേജ്മെന്റ് സെല്‍കണ്‍വീനര്‍ ഖാജാശിഹാബുദ്ദീന്‍, മേഖലാ ലീഡര്‍ എ.അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.  " ദുരന്ത നിവാരണമേഖലയിലെ പുതിയ കാഴ്ചപ്പാടുകളും സംവിധാനങ്ങളും" എന്ന വിഷയത്തില്‍ കളമശ്ശേരിമുനിസിപ്പല്‍ സെക്രട്ടറി എന്‍. വിജയകുമാര്‍, തുളസീധരന്‍, പി.കെആസിഫലി എന്നിവര്‍ ക്ളാസ്സെടുത്തു.Services Services Services Services