Welcome

ജമാഅത്തെ ഇസ്ലാമി കേരള യുടെ സേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിംഗിന്റ (I.R.W) മേല്‍നോട്ടത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കാമ്പസ്സുകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന കാമ്പസ് സര്‍വീസ് വിംഗ് (ഇ.ട.ണ.), വിദ്യാര്‍ത്ഥികളില്‍ അര്‍പ്പണ ബോധവും, സേവന മനോഭാവവും വളര്‍ത്തി കൊണ്ട് വരിക, ആരോഗ്യമുള്ള ശരീരത്തിന്റേയും മനസ്സിന്റേയും ഉടമകളാക്കുക, സഹജീവികളോടും സമസൃഷ്ടികളോടും കടപ്പാടും ഉത്തരവാദിത്ത്വബോധവുമുള്ള വ്യക്തിത്വങ്ങളെ വളര്‍ത്തി കൊണ്ട് വരിക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിച്ച് വരുന്നത്.

ഇന്ന് സമൂഹത്തില്‍ സേവന മനസ്സിന് അന്ത്യം കുറച്ച് കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാനും വിദ്യാര്‍ത്ഥികളില്‍ സേവനത്തിന്റെ വിത്ത് പാകാനുമായി രൂപീകരിച്ച കാമ്പസ് സര്‍വീസ് വിംഗ് (C.R.W) , കാമ്പസ്സുകളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ മൊത്തം വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് ഇറങ്ങിചെല്ലാനും, പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുവാനും വേണ്ടി 2010 ആദ്യത്തില്‍ സ്റുഡന്‍സ് റിലീഫ് വിംഗ് (S.R.W) എന്ന പേര് സ്വീകരിക്കുകയുണ്ടായി.

19 കാമ്പസ്സുകളിലായി (ആണ്‍കുട്ടികള്‍-14, പെണ്‍കുട്ടികള്‍-5) 600 ഓളം വളണ്ടിയര്‍മാരാണ് നിലവിലുള്ളത് .

ലക്ഷ്യം
  • 1.വിദ്യാര്‍ത്ഥികളില്‍ സേവന മനസ്സും ത്യാഗ മനോഭാവവും വളര്‍ത്തുക.
  • 2.സമസൃഷ്ടികളോട് കാരുണ്യമുള്ളവരാക്കി മാറ്റുക.
  • 3.അര്‍പ്പണ ബോധം, ചിട്ട, വ്യവസ്ഥ, ലക്ഷ്യബോധം എന്നിവ ഉണ്ടാക്കി തീര്‍ക്കുക.
  • 4.ചുറ്റുപാടുകളോട് ഇണങ്ങി ജീവിക്കാന്‍ പ്രാപ്തരാക്കുക.
  • 5.നേതൃത്വഗുണം വളര്‍ത്തി കൊണ്ട് വരിക.
  • 6.കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക.
  • 7.ധാര്‍മ്മിക സദാചാര മൂല്യങ്ങളിലും അനുഷ്ഠാനങ്ങളിലും കൃത്യത പുലര്‍ത്താന്‍ സ്വയം സന്നന്ദനാക്കുക.
  • 8.സേവനത്തിന്റെ ഇസ്ലാമിക മുഖം കാമ്പസ്സില്‍ പ്രതിധ്വനിപ്പിക്കാന്‍ പരിശീലിപ്പിക്കുക.
  • 9.കുടുംബത്തിന്റെ ഭദ്രതയും, ഐക്യവും ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക.
  • 10. കേരളത്തിന്റെ മുക്കുമൂലകളിലേക്ക് ഇസ്ലാമിക സേവനത്തെ പരിചയപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക.